വര്‍ഷങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ച് പൂനൂര്‍ ഗാഥ കോളജ് അധ്യാപക സംഗമം

പൂനൂർ: വിദ്യാഭ്യാസ രംഗത്ത് 40 വർഷം പിന്നിട്ട പൂനൂർ ഗാഥ കോളജ് വാർഷികാഘോഷത്തിന്റെ ഭാഗമായി 40 വർഷത്തിനിടയിൽ കോളജിൽ വിവിധ കാലഘട്ടങ്ങളിലായി അക്ഷരജ്ഞാനം പകർന്നു നൽകിയ അധ്യാപകരുടെയും കോളജ് മാനേജ്മെന്റ് അംഗങ്ങളുടെയും സംഗമം നടത്തി. പൂനൂർ വ്യാപാര ഭവനിൽ നടന്ന പരിപാടി തലമുറകളുടെ ഒത്തു ചേരലായി. ചടങ്ങിൽ പ്രിൻസിപ്പല്‍ കെ. നിസാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രഥമ പ്രിൻസിപ്പല്‍ അഡ്വ. എൻ.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. സ്ഥാപക അംഗങ്ങളും പൂർവാധ്യാപകരുമുൾപ്പെടെ സംഗമത്തിൽ പങ്കെടുത്ത 200 പേർക്ക് മാനേജർ യു.കെ. ബാവ ഉപഹാരം നൽകി. മരണപ്പെട്ട അധ്യാപകരെ അനുസ്മരിച്ചുകൊണ്ട് യു.കെ. അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. വനജ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ അംഗം പി.സി. ഷിജിലാൽ, വി.കെ. ആലി, കെ. പാച്ചുകുട്ടി, സി.പി. മുഹമ്മദ്, വി.പി. അബ്ദുൽ ജബ്ബാർ, എ.കെ. മൊയ്തീൻ, മോനി യോഹന്നാൻ, ടി.ആർ. ഓമനക്കുട്ടൻ, എം.എ. ഗഫൂർ, രവി മങ്ങാട്, ടി.കെ. ഇബ്രാഹിം, വി.പി. അബ്ദുൽ നാസർ, വി. അബ്ദുല്‍ ബഷീർ, കെ.ടി. ശശിധരൻ, സോമൻ, മിനി, രജനി, അജിത, ഉസ്മാൻ, ആബിദ് അലി, പി.എം. സുഭാഷ്, കെ.സി. രമേഷ്, വി. റജി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും ദിനേശ് പുതുശ്ശേരി നന്ദിയും പറഞ്ഞു. POONOOR 88: ഗാഥ കോളജ് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വാധ്യാപക സംഗമം ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.