തണൽ-കരുണ വനിത വിങ് രൂപവത്കരിച്ചു

പാലേരി: തണൽ-കരുണ വനിത സംഗമം കടിയങ്ങാട് കാമ്പസിൽ നടന്നു. ഭിന്നശേഷി മക്കളെയും വൃക്കരോഗികളെയും കൂടപ്പിറപ്പുപോലെ പരിരക്ഷിക്കുമെന്ന് സഹോദരിമാർ പ്രഖ്യാപിച്ചു. ബിരിയാണി ചലഞ്ച് വൻ വിജയമാക്കാൻ തിരുമാനിച്ചു. ചെയർപേഴ്സൻ സന്ധ്യ കരണ്ടോട് അധ്യക്ഷത വഹിച്ചു. പി.എം. യൂസഫ്, ടി.കെ. റിയാസ്, പി.കെ. നവാസ്, അബ്ദുല്ല സൽമാൻ, ഇ.ജെ. മുഹമ്മദ് നിയാസ്, പി.പി. അമ്മദ്, പി.കെ. ഹമീദ്, എൻ.സി.കെ. നവാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സൗഫി താഴക്കണ്ടി സ്വാഗതവും സുഫൈറ ടീച്ചർ ആപ്പറ്റ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായി ഒ.ടി. നഫീസ, ടി. പി. റീന, വഹീദ പാറെമ്മൽ, സജിഷ എടക്കുടി (രക്ഷാധികാരികൾ). സുഫൈറ ആപ്പറ്റ (ചെയർ), രതി കുളങ്ങരത്താഴെ, സഫിയ ടീച്ചർ കുറ്റ്യാടി, ഹൈറുന്നിസ കന്നാട്ടി, സാബിറ, ഷഫീന ഹാരിസ് (വൈ ചെയർ), സൗഫി താഴക്കണ്ടി (ജന. കൺ), സന്ധ്യ കരണ്ടോട് (കോഓഡിനേറ്റർ), ജോയ്സി ജോർജ്, ഫൗസിയ ഹമീദ്, ലൈല റനീഷ, പാളയാട്ട് നസീമ, മുജീറ ഷംസുദ്ദീൻ (കൺ), സുഫീന ചങ്ങരോത്ത് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. 43 അംഗ എക്സിക്യൂട്ടിവും 150 അംഗ ജനറൽ കൗൺസിലും രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.