സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം കാർഷിക വിളകൾ കൈമാറി അധ്യാപകൻ

എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലേക്ക് സ്വന്തമായി ഉൽപാദിപ്പിച്ച ജൈവ കാർഷിക വിളകൾ കൈമാറി അധ്യാപകൻ മാതൃകയായി. വിദ്യാലയത്തിലെ തന്നെ ഉർദു വിഭാഗം അധ്യാപകൻ കെ.കെ. അബ്ദുൽ റഫീഖ് ആണ് എളേറ്റിൽ ചെറ്റക്കടവിലെ തന്റെ ജൈവ പച്ചക്കറിത്തോട്ടത്തിൽ ലാഭം പ്രതീക്ഷിക്കാതെ വിളയിച്ചെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകിയത്. സ്വന്തം സ്ഥലത്തും പാട്ടഭൂമിയിലുമായി വർഷങ്ങളായി പച്ചക്കറി കൃഷി നടത്തുന്ന അബ്ദുൽ റഫീഖ് മികച്ച കർഷകനുള്ള നിരവധി അംഗീകാരം നേടിയിട്ടുണ്ട്. മാതൃക അധ്യാപകനും ഗായകനും കൂടിയാണ്. പച്ചക്കറികൾ കൈമാറുന്ന ചടങ്ങിൽ പ്രധാനാധ്യാപിക എൻ.എ. വഹീദ, എം.സി. യൂസഫ്, സി. ഹബീബ് റഹ്മാൻ, ഷബീർ ചുഴലിക്കര, ഷാനവാസ് പൂനൂർ, ഇൻസാഫ്, എം. റാസി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.