ബി.എസ്​.എൻ.എൽ മേള

കോഴിക്കോട്​: കോഴിക്കോട്, വയനാട് ജില്ലകളിലെ വരിക്കാർക്കായി മാർച്ച് 23 വരെ വിവിധ കസ്​റ്റമർ കെയർ സെന്ററുകളിലും ടെലിഫോൺ എക്സ്ചേഞ്ചുകളിലുമായി രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ സംഘടിപ്പിക്കും. കുടിശ്ശികകളുടെ ഒറ്റത്തവണ തീർപ്പാക്കൽ, വി​ച്ഛേദിക്കപ്പെട്ട കണക്ഷനുകൾ ഇളവുകളോടെ പുനഃസ്ഥാപിക്കൽ, റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകൾ കുറഞ്ഞ നിരക്കിൽ തീർപ്പാക്കൽ എന്നീ സൗകര്യങ്ങൾ മേളയിൽ ലഭ്യമാണ്. വേഗതയേറിയ നെറ്റ് സൗകര്യം ലഭിക്കുന്ന എഫ്​.ടി.ടി.എച്ച്​ കണക്ഷനുകൾക്ക്​ ആനുകൂല്യങ്ങളോടെ മേളയിൽ രജിസ്​റ്റർ ചെയ്യാം. പുതിയ പ്രീപെയ്ഡ് സിം കാർഡും അതിന്‍റെ റീചാർജിനും ഡിസ്​കൗണ്ടും ലഭ്യമാണ്. മേളയുടെ സ്​ഥലവും തീയതിയും: വടകര, പന്തീരാങ്കാവ്​, താമരശ്ശേരി, സുൽത്താൻ ബത്തേരി സി.എസ്.​സികളിൽ മാർച്ച്​ 16 വരെ, കൊയിലാണ്ടി 17-19, പേരാമ്പ്ര 21-23, ചേവായൂർ 17- 19, നാദാപുരം 21-23, മാനന്തവാടി 21-23, കൽപറ്റ ടെലിഫോൺ എക്സ്​ചേഞ്ച് 17-19, കുന്ദമംഗലം 21-23.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.