തെങ്ങുകൃഷിക്ക് സമഗ്ര പാക്കേജ് വേണം

കൊടുവള്ളി: തെങ്ങുകൃഷി രക്ഷിക്കുന്നതിന് സമഗ്ര പാക്കേജിന് രൂപം നൽകണമെന്ന് ഇന്ത്യൻ കിസാൻ ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ സ്വാലിഹ് മേടപ്പിൽ ചേളാരി, ട്രഷറർ കെ.കെ. മുഹമ്മദ് കുറ്റ്യാടി, വൈസ് പ്രസിഡന്റുമാരായ സി. അബൂബക്കർ, പി. മുഹമ്മദ് അലി, വി.എം. ഫിറോസുദ്ദീൻ, പി.ഡി. ജോസഫ് വയനാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.