മുള്ളൻമട റോഡിൽ പാലം നിർമാണത്തിന് തുടക്കം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ 9, 11 വാർഡുകളെ ബന്ധിപ്പിക്കുന്ന പൊറ്റമ്മൽ-മുള്ളൻമട റോഡിൽ പാലം നിർമാണത്തിന് തുടക്കമായി. പഞ്ചായത്ത് അനുവദിച്ച ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമാവുന്നതോടെ പരപ്പിൽ, പൊലുകുന്ന് നിവാസികൾക്ക് ചെറുവാടി സി.എച്ച്.സിയിലേക്കും പൊറ്റമ്മൽ നിവാസികൾക്ക് പന്നിക്കോട് ഹോമിയോ ആശുപത്രി, ഓട്ടിസം സെന്റർ, കെ.എസ്.ഇ.ബി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്താനാവും. പ്രവൃത്തി ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത് നിർവഹിച്ചു. മൂസ പുതിയോട്ടിൽ, ബഷീർ, കെ.എച്ച്. മുഹമ്മദ്, കെ.പി. ശുഹൈബ്, കെ.വി. നിയാസ്, സി.പി. അയ്യൂബ് എന്നിവർ സംസാരിച്ചു. kdr1 മുള്ളൻമട റോഡിൽ പാലം പ്രവൃത്തി നിർമാണോദ്ഘാടനം ആയിഷ ചേലപ്പുറത്ത് നിർവ്വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.