ഹിജാബ് വിധി: കോടതിയുടെ കണ്ടെത്തൽ വിചിത്രം -എസ്.എസ്.എഫ്

കോഴിക്കോട്: ഹിജാബ് ധരിക്കുന്നത് ഇസ് ലാം മതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധനത്തിൽ തെറ്റില്ലെന്നുമുള്ള കർണാടക ഹൈകോടതി വിധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അതിലേറെ വിചിത്രമാണെന്നും എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ പറഞ്ഞു. ഇസ് ലാം കാര്യമെന്ന പേരിൽ അറിയപ്പെടുന്ന അഞ്ചു കാര്യങ്ങൾ മാത്രമാണ്​ വിശ്വാസികൾക്ക് അനിവാര്യമെന്ന കോടതി നിരീക്ഷണം മറ്റുപല അവകാശങ്ങളെ കൂടി ലംഘിക്കാൻ പ്രേരകമാകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.