മുക്കത്ത് വ്യാപാരി നേതാവിന്റെ കടയ്ക്ക് നേരെ അക്രമം

. മുക്കം: വിസ്ഡം ഫോട്ടോസ്റ്റാറ്റ് ഷോപ്പിനു നേരെ തിങ്കളാഴ്ച രാത്രി ആക്രമണം. കടയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന കൗണ്ടർ അടിച്ചു തകർത്ത് , റോഡിലേക്ക് വലിച്ചിടുകയും, സാധനങ്ങൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസിൽ പരാതി നൽകിയതായി സ്ഥാപന ഉടമയും, വ്യാപാരി വ്യവസായി സമിതി മുക്കം മേഖല സെക്രട്ടറിയുമായ ടി.എ. അശോക് പറഞ്ഞു. അക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രകടനവും യോഗവും നടത്തി. കെ.വി.വി.ഇ.എസ്. സെക്രട്ടറി സിദ്ദീഖ്, കെ.ടി. നളേശൻ, കെ.എം. കുഞ്ഞവറാർ, അബ്ദുചാലിയാർ, വിമൽ ജോർജ്, കെ. ഗിരീഷ്, ശശി ഊരാളിക്കുന്ന് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.