പയ്യോളി ഗവ. ഹൈസ്കൂൾ പി.ടി.എയിൽ ക്രമക്കേടെന്ന് ആരോപണം; അന്വേഷണ റിപ്പോർട്ട് തേടി

പയ്യോളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയിൽ ക്രമക്കേട് ആരോപിച്ച് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ജില്ല പഞ്ചായത്ത് തുറയൂർ ഡിവിഷൻ അംഗം വി.പി. ദുൽഖിഫിൽ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകിയ പരാതിയിൻമേലാണ് അന്വേഷണ റിപ്പോർട്ട് തേടിയിരിക്കുന്നത്. വടകര വിദ്യാഭ്യാസ ജില്ല ഓഫിസർക്കാണ് അന്വേഷണച്ചുമതല. സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായുള്ള ധനശേഖരണാർഥം നടത്തിയ നാടകോത്സവം സംബന്ധിച്ചും നിർബന്ധ പണപ്പിരിവും ടിക്കറ്റ് വിൽപനയും സ്കൂൾ മുറ്റത്തെ തണൽമരം മുറിച്ചതും പി.ടി.എ കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.