വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം യു.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ വിഭാഗത്തിൽ 87 ഗുണഭോക്താക്കൾക്ക് മൂന്നു ലക്ഷം രൂപ പദ്ധതി വകയിരുത്തിയാണ് കട്ടിൽ വിതരണം. ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസന്നകുമാരി പദ്ധതി വിശദീകരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.