ജവഹർ സെവൻസ് ഫുട്ബാൾ: എടവണ്ണപ്പാറ ചാമ്പ്യൻമാർ

മാവൂർ: ജവഹർ മാവൂർ സംഘടിപ്പിച്ച അഖിലകേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റഷീദ വെഡിങ്സ് എടവണ്ണപ്പാറ ജേതാക്കളായി. ഫൈനലിൽ അഭിലാഷ് പൂവാട്ടുപറമ്പിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കിയത്. അഭിലാഷ് പൂവാട്ടുപറമ്പിന് അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും ലഭിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അഭിലാഷിന്റെ ഹർഷാദ് കുഡുവും ഡിഫൻഡറായി റഷീദ വെഡിങ്സിന്റെ ഇനാസും ഗോൾകീപ്പറായി റഷീദ വെഡിങ്സിന്റെ ഷിജിത്തിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.ടി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.