പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം നേതൃത്വത്തിൽ നട്ട പച്ചക്കറികൃഷിയുടെ ആദ്യ വിളവെടുപ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി കൊട്ടാരക്കൽ നിർവഹിച്ചു. ആദ്യ വിളവ് വെള്ളിയൂർ അംഗൻവാടിക്കു കൈമാറി. പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പയ്യോളി ക്ലസ്റ്റർ കോഓഡിനേറ്റർ പി. ശ്രീജിത്ത്, പ്രോഗ്രാം ഓഫിസർ കെ. കെ. ഷോബിൻ, കെ. സമീർ, കെ. സുനിൽകുമാർ, മുഹമ്മദ് സഹൽ, അവന്തിക, മനു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ പച്ചക്കറികൃഷി വിളവെടുപ്പ് ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി കൊട്ടാരക്കൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.