ഹൈദരലി തങ്ങൾ അനുസ്മരണം

പാലേരി: പന്തിരിക്കര ശാഖ മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മുസ്‍ലിം യൂത്ത് ലീഗ് ജില്ല ഉപാധ്യക്ഷൻ അലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പുറവൂർ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി. വി.പി. കുഞ്ഞബ്ദുല്ല തളീക്കര മുഖ്യപ്രഭാഷണവും നടത്തി. റിയാസ് പന്തിരിക്കര അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല ഉപാധ്യക്ഷൻ എസ്.പി. കുഞ്ഞമ്മദ്, കെ.ടി. ലത്തീഫ്, ശിഹാബ് കന്നാട്ടി, സി.പി. ഷംസുദ്ദീൻ, ടി.പി. ജാഫർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.