കുറ്റ്യാടി മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിന് നാളെ ആയഞ്ചേരിയിൽ തുടക്കം

ആയഞ്ചേരി: ജനവിരുദ്ധർക്കെതിരെ ജനകീയപ്രതിരോധം എന്ന പ്രമേയത്തിൽ കുറ്റ്യാടി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനം വെള്ളിയാഴ്ച ആയഞ്ചേരിയിൽ കണ്ടിയിൽ അബ്ദുല്ല നഗറിൽ തുടങ്ങും. ഉച്ച 1.30ന് ജില്ല ലീഗ് വൈസ് പ്രസിഡൻറും സ്വാഗതസംഘം രക്ഷാധികാരിയുമായ പി. അമ്മദ് മാസ്റ്റർ പതാക ഉയർത്തും. സംസ്ഥാന മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുല്ല, അഡ്വ. പ്രവീൺ കുമാർ, മുനിർ ഹുദവി വിളയിൽ, എം.സി. വടകര, അഹമ്മദ് പുന്നക്കൽ, ടി.ടി. ഇസ്മായിൽ, സി.പി.എ. അസീസ് മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ നേതാക്കൾ സംബസിക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് പൊതുസമ്മേളനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കെ.എം. ഷാജി, കെ. മുരളീധരൻ എം.പി തുടങ്ങിയവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.