സംയുക്ത ട്രേഡ് യൂനിയൻ ജാഥക്ക് തുടക്കം

വടകര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ ജില്ല വാഹന പ്രചാരണ ജാഥക്ക് വടകരയിൽ തുടക്കം. കോട്ടപ്പറമ്പിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ആർ.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയൻ നേതാക്കളായ ടി. ദാസൻ, മനയത്ത് ചന്ദ്രൻ, പി.കെ. മുകുന്ദൻ, പി. സുരേഷ് ബാബു, പി.കെ. നാസർ, ആലിക്ക, രഞ്ജിത്ത് കണ്ണോത്ത്, വിനോദ് ചെറിയത്ത്, ഒ.കെ. സത്യ, മനോജ് എടാണ്ടി തുടങ്ങിയവർ സംസാരിച്ചു. വി.കെ. വിനു സ്വാഗതം പറഞ്ഞു. കെ. രാജീവ് ലീഡറും കെ.കെ. കൃഷ്ണൻ, എൻ.കെ. ബഷീർ എന്നിവർ ഉപലീഡറും മാമ്പറ്റ ശ്രീധരൻ പൈലറ്റും പി.വി. മാധവൻ മാനേജറുമായ ജാഥക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ചിത്രം ദ്വിദിന പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയൻ പ്രചാരണജാഥ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.