ഹിജാബ് നിരോധനം: മൗലികാവകാശ ലംഘനം -ജമാഅത്തെ ഇസ്​ലാമി വനിതവിഭാഗം

കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ചുള്ള കർണാടക ഹൈകോടതി വിധി തെളിഞ്ഞ മനുഷ്യാവകാശ ലംഘനമെന്ന് ജമാഅത്തെ ഇസ്​ലാമി വനിതവിഭാഗം ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്‍റെ ഭാഗമായി മുസ്​ലിം പെൺകുട്ടികൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവർതന്നെയാണ്. അവരുടെ വളർച്ചയും അറിവും കഴിവും തന്റേടവും ഇന്ന് ഫാഷിസ്റ്റുകളുടെ ഉറക്കംകെടുത്തുന്നുണ്ട്. കലാലയങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടുക എന്ന ഗൂഢതന്ത്രം വിധിയിൽ ഒളിഞ്ഞിരിപ്പുണ്ട്. മൗലികാവകാശങ്ങൾക്ക് തടയിടുന്ന നിയമങ്ങൾക്കെതിരെ നീതി ലഭിക്കുംവരെ പോരാട്ടം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ആയിശ ഹബീബ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.