കാവുന്തറയിൽ തേങ്ങാക്കൂടും വിറകുപുരയും കത്തിനശിച്ചു

നടുവണ്ണൂർ: കാവുന്തറ നടുക്കണ്ടി മൊയ്തിയുടെ വീടിനോട് ചേർന്നുള്ള അടുക്കളയും തേങ്ങ സംഭരിക്കാനായി തയാറാക്കിയ ചേവും വിറകുപുരയും വീട് ഉപകരണങ്ങളും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വീടിനോട് ചേർന്ന അടുക്കളയിൽ തീ പടരുകയും റബർ ഷീറ്റുകൾക്കും അതുവഴി തേങ്ങാക്കൂടും പിന്നീട് വിറകു പുരയിലേക്കും തീ പടരുകയായിരുന്നു. പേരാമ്പ്ര ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. തീ പടർന്ന സാഹചര്യത്തിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് രണ്ട് ഗ്യാസ് സിലണ്ടറും കറന്റ് കണക്ഷനും ഒഴിവാക്കിയത് വലിയ അപകടം ഒഴിവാക്കി. റബർ ഷീറ്റുകൾ, തേങ്ങ, തേങ്ങാക്കൂട്, അടുക്കള ഉപകരണങ്ങൾ, വീട്ടുസാധനങ്ങൾ, വിറക്, വിറകുപുര എന്നിവ കത്തിനശിക്കുകയും അടുക്കളച്ചുമരിന് വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.