അമ്പലവേട്ടൂണ്ട ക്ഷേത്രോത്സവം തുടങ്ങി

കൂട്ടാലിട: അവിടനല്ലൂർ അമ്പല വേട്ടൂണ്ട ശ്രീലക്ഷ്മി നാരായണ ക്ഷേത്രോത്സവം തുടങ്ങി. കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി വേണാടില്ലത്ത് ദാമോദരൻ നമ്പൂതിരിയും മേൽശാന്തി കളത്തില്ലത്ത് നാരായണൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിച്ചു. കാപ്പുമ്മൽ താഴെ നിന്ന് കാഴ്ചദ്രവ്യ സമർപ്പണ ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ സമാപിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് സംഗീതനിശ അരങ്ങേറും. 18ന് നൃത്തസന്ധ്യ, 19ന് ഫോക്ക് ഈവ്, 20ന് മ്യൂസിക്കൽ നൈറ്റ് മെഗാ ഷോ, 21ന് ഉച്ചക്ക് പ്രസാദ് ഊട്ട്, രാത്രി ഏഴിന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 10ന് ഇരട്ട തായമ്പക, ഡൈനാമിക് ഡിസ്‍പ്ലേ എന്നിവ നടക്കും. ആഘോഷവരവിന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ സി.എം. ബാബു, ബിബിൻ പ്രസാദ് കാപ്പുമ്മൽ, ടി.കെ. ചന്ദ്രൻ, രാമകൃഷ്ണൻ കല്പകശ്ശേരി, ഗംഗൻ കെ. കാപ്പുമ്മൽ, കെ. ചന്ദ്രപ്പൻ, എം. സതീശൻ, മോഹനൻ കാളിയത്ത്, എം. ഭാസ്ക്രരൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. Photo: അമ്പലവേട്ടൂണ്ട ക്ഷേത്രത്തിലെ ആഘോഷവരവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.