മലബാറിനെ റെയിൽവേ അവഗണിക്കുന്നു -എം.കെ. രാഘവൻ

ന്യൂഡൽഹി: ബ്രിട്ടീഷ് ഇന്ത്യയിൽ മലബാറിന് നൽകിയ പ്രാധാന്യം പോലും ഇന്ത്യൻ റെയിൽവേ മലബാറിന് നൽകുന്നില്ലെന്ന് എം.കെ. രാഘവൻ എം.പി ലോക്സഭയിൽ പറഞ്ഞു. നിലവിലെ റെയിൽ ഗതാഗതത്തിന്‍റെയും വരുമാനത്തിന്‍റെയും അടിസ്ഥാനത്തിൽ കേരളത്തിന് പ്രത്യേകമായി റെയിൽവേ സോൺ ആവശ്യമാണ്‌. സതേൺ റെയിൽവേക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികളെല്ലാം കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കാതെ ഭൂരിഭാഗവും മറ്റ് ഡിവിഷനുകളിലാണ് നടപ്പാക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ റെയിൽ ലൈനുകൾ വിപുലീകരിക്കണം. അത്തരത്തിൽ കോഴിക്കോട് പാർലമെന്‍റ്​ മണ്ഡലത്തിലെ ഫറോക്ക്-കരിപ്പൂർ-അങ്ങാടിപ്പുറം പദ്ധതി അടിയന്തരമായി നടപ്പാക്കണം. യാത്ര ദുരിതം കണക്കിലെടുത്ത് യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള ആവശ്യം റെയിൽവേക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. കോഴിക്കോട് -ബംഗളൂരു സെക്ടറിൽ പുതിയ എക്സ്പ്രസ് ​​ട്രെയിൻ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.