ഹിജാബ്: കർണാടക ഹൈകോടതി വിധി നിരാശജനകം - ഐ.എസ്.എം

മുക്കം: കലാലയങ്ങളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർഥിനികളുടെ അവകാശം കവർന്നെടുക്കുന്നതാണ് കർണാടക ഹൈകോടതി വിധി. പൗരന്റെ മതപരമായ വസ്ത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള വിധി ഏറെ നിരാശജനകമാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണെന്നും ഐ.എസ്.എം മുക്കം മണ്ഡലം സമിതി അഭിപ്രായപ്പെട്ടു. പി.സി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.കെ. ഷമീം, സാദിഖ് കൂളിമാട്, ജാഫർ സാദിഖ്, സഫർ പൊറ്റമ്മൽ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.