രാജ്യസഭ സീറ്റ്: എൽ.ഡി.എഫ് തീരുമാനം നീതീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി

കോഴിക്കോട്​: രാജ്യസഭയിൽ ഒഴിവുവന്ന സീറ്റിൽ എൽ.ജെ.ഡി വഹിച്ചിരുന്ന സീറ്റ് പാർട്ടിക്ക് നിഷേധിച്ച എൽ.ഡി.എഫ് തീരുമാനം നീതീകരിക്കാനാവില്ലെന്ന് സംസ്​ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡന്‍റുമാരുടെയും യോഗം. യഥാസമയം ഉചിത തീരുമാനമെടുക്കാനും ധാരണയായി. എൽ.ഡി.എഫിൽ എൽ.ജെ.ഡി പ്രവേശിച്ചത് മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ഇടതുപാർട്ടികൾ തന്നെ വിലയിരുത്തുന്നു. വിവാദ വിഷയങ്ങളിൽ പരസ്യപ്രസ്​താവന നടത്തുന്ന ഒരു പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് രാജ്യസഭ സീറ്റ് വിട്ടുകൊടുത്തത് തെറ്റായ കീഴ് വഴക്കമാണ്. കാബിനറ്റിലും പാർലമെന്റിലും പ്രാതിനിധ്യം നിഷേധിച്ച് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്​ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും യോഗം വ്യക്തമാക്കി. സംസ്​ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ്​ കുമാർ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. മോഹനൻ എം.എൽ.എ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ്​ ജോർജ്, മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള, മുൻ എം.എൽ.എ എം.കെ. പ്രേംനാഥ്, പാർലമെന്‍ററി ബോർഡ് ചെയർമാൻ ചാരുപാറ രവി തുടങ്ങിയ സംസ്​ഥാന ഭാരവാഹികളും ജില്ല പ്രസിഡന്‍റുമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.