ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സമരം ശക്തമാക്കുന്നു

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനെതിരെ 39 ദിവസമായി ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം സർവകക്ഷി സമരസഹായ സമിതി ഏറ്റെടുത്ത ശേഷം ശക്തിയാർജിക്കുന്നു. സി.പി.എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സമരം നടന്നു. കുന്നുമ്മൽ ഏരിയ കമ്മിറ്റി മെംബർ എം. കെ. ശശി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് യു.ഡി.എഫ് പ്രതിനിധികൾ സമരപ്പന്തലിൽ എത്തി. വനിതാ ലീഗിന്റെ ജില്ലാ നേതാക്കളും സ്ഥലത്തെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. Photo: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനെതിരെ സർവ കക്ഷി ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരത്തിൽ എം.കെ. ശശി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.