തയ്യൽ തൊഴിലാളികളുടെ കുടിശ്ശിക വിതരണം ചെയ്യണം

ഉള്ള്യേരി: തയ്യൽതൊഴിലാളികളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ നടുവണ്ണൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ബേബി കുളക്കാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മൂരാട് ദാമോദരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. രാജൻ (പ്രസി), ടി.എം. കുഞ്ഞിക്കണ്ണൻ (സെക്ര). പി.കെ. സുബൈദ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.