മേഖല വോളി: എസ്.എൻ കോളജ് ജേതാക്കൾ

കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച മേഖല വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരിൽ ചേളന്നൂർ എസ്.എൻ കോളജ് ജേതാക്കളായി. പുരുഷവിഭാഗം ഫൈനലിൽ പാറ്റേൺ കാരന്തൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് എസ്.എൻ കോളജ് ജേതാക്കളായത്. സ്കോർ: 25-22,25-21, 25-21. വനിതകളിൽ വോളി ഫ്രണ്ട്സ് പയമ്പ്ര ജില്ലതല കിരീടം നേടി. ലീഗ് അടിസ്ഥാനത്തിൽ നടന്ന വനിത മത്സരത്തിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജ് രണ്ടാമതായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ ട്രോഫികൾ വിതരണം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെ.പി. വിനീഷ് കുമാർ സ്വാഗതവും ടി.കെ. രാഘവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.