കോൺഗ്രസ് എസ് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു; പ്രതികാര നടപടിയെന്ന് ആക്ഷേപം

കോഴിക്കോട്: ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി. ഹമീദിനെ പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസ് എസ് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. ജില്ലയുടെ ചുമതല സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥിന് കൈമാറി. വ്യാഴാഴ്ച കോഴിക്കോട്ട് ചേർന്ന ജില്ല നിർവാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. പാർട്ടി ജില്ല സെക്രട്ടറിയായിരുന്ന സി.പി. ഹമീദിനെ ജില്ല കമ്മിറ്റി കഴിഞ്ഞദിവസം സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ജില്ല പ്രസിഡന്‍റ്​ അറിയാതെ വ്യാജമായ രീതിയിൽ ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതിന് ഹമീദിനെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഹമീദിനെതിരായ ജില്ല കമ്മിറ്റിയുടെ നടപടിയാണ് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് ജില്ല പ്രസിഡന്‍റ്​ സി. സത്യചന്ദ്രൻ പറഞ്ഞു. വ്യാഴാഴ്ച നടന്ന യോഗത്തിൽ പത്ത് ബ്ലോക്ക് പ്രസിഡന്‍റുമാരിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. പത്തു ജില്ല ഭാരവാഹികളിൽ രണ്ടുപേരാണ് യോഗത്തിനെത്തിയത്. നിയമ വിരുദ്ധമായ നടപടികളിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.