കെട്ടിടോദ്​ഘാടനവും യാത്രയയപ്പും

വേളം: ചെറുകുന്ന്​ ഗവ. യു.പി സ്കൂളിൽ എസ്​.എസ്​.എ ഫണ്ടിൽ ഒമ്പതര ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്​ഘാടനവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ശനിയാഴ്ച വൈകീട്ട്​ മൂന്നിന്​ നടക്കുമെന്ന്​ സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടോദ്​ഘാടനം കെ.പി. കുഞ്ഞമ്മദ്​ കുട്ടി എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ നഈമ കുളമുള്ളതിൽ അധ്യക്ഷത വഹിക്കും. എസ്​.എസ്​.കെ ഡി.സി.പി ഡോ.എ. അബ്​ദുൽ ഹകീം, എ.ഇ.ഒ ടി. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. ഹെഡ്​മിസ്​ട്രസ്​ വി.വി. സുഹ്​റ, സഹാധ്യാപകൻ കെ.കെ. ബാലകൃഷ്​ണൻ എന്നിവരാണ്​ വിരമിക്കുന്നത്​. യാത്രയയപ്പ്​ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത്​ വൈസ് ​പ്രസിഡന്റ്​ കെ.സി. ബാബു, ജില്ല പഞ്ചായത്ത്​ മെംബർ സി.എം. യശോദ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ.പി. പവിത്രൻ, വാർഡ്​ മെംബർ കെ.സി. സിതാര, പി. രാധാകൃഷ്ണൻ, വി. പ്രവീൺകുമാർ, ആർ.പി. രമേശ്​ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.