അനധികൃത ഭക്ഷ്യവിൽപന സ്ഥാപനങ്ങൾ പെരുകുന്നു; പരാതി വ്യാപകമായതോടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

നാദാപുരം: ആരോഗ്യ വകുപ്പിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ അനുമതി കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വർധിക്കുന്നു. മിക്കതിനും ലൈസൻസോ മതിയായ ശുചിത്വ സംവിധാനമോ ഇല്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബേക്കറികൾ, ഹോട്ടലുകൾ, കൂൾബാറുകൾ, ഫാസ്റ്റ്ഫുഡ് വിൽപന കേന്ദ്രങ്ങൾ, കേറ്ററിങ് യൂനിറ്റുകൾ എന്നിവ ലൈസൻസ് ഇല്ലാതെയോ ലൈസൻസ് പുതുക്കാതെയോ പ്രവർത്തിക്കാൻ പാടില്ല. പരിശോധനയിൽ ലൈസൻസ് ഇല്ല എന്ന് കാണുന്നപക്ഷം ഉടൻതന്നെ അടച്ചുപൂട്ടുന്നതായിരിക്കും. പഞ്ചായത്ത് പരിധിയിൽ തട്ടുകടകൾ അനുവദിക്കുന്നതല്ല. പാതയോരങ്ങളിൽ വെച്ചോ വാഹനങ്ങളിൽവെച്ചോ ഐസ്ക്രീം, ശീതളപാനീയങ്ങൾ, ഉപ്പിലിട്ട ഉൽപന്നങ്ങൾ എന്നിവ വിൽക്കാൻ പാടില്ല. പഴകിയതോ മായംചേർന്നതോ മറ്റുതരത്തിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലോ മതിയായ ശുചിത്വ നിലവാരമില്ലാതെയോ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അത്തരം സ്ഥാപനങ്ങൾ ഉടൻതന്നെ അടച്ചുപൂട്ടുന്നതായിരിക്കും. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതുകാരണം മാംസാഹാരങ്ങൾ പെട്ടെന്നുതന്നെ കേടാവാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. മുഴുവൻ സ്ഥാപനങ്ങളും മേൽവിഷയങ്ങളിൽ അതി ജാഗ്രതപുലർത്തേണ്ടതാണെന്നും ഇതിനായി രാത്രികാലങ്ങളിൽ ഉൾപ്പെടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ഇൻചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ അറിയിച്ചു. CL Kz ndm 3: ഉപ്പിലിട്ട വിൽപന കേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.