ഈദ് സൗഹൃദ സംഗമം

കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ ഈദ് സന്ദേശം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുല്ല അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, യു.സി. രാമൻ, എം.കെ. മോഹൻദാസ്, ജനാർദനൻ കളരിക്കണ്ടി, കെ.പി. വസന്തരാജ്, രവീന്ദ്രൻ കുന്ദമംഗലം, അഡ്വ.പി. ചാത്തുക്കുട്ടി, നിമ്മി റൊസാരിയോ, സുധീഷ് കെ. പിലാശ്ശേരി, നിക്ഷ, ജെ.പി. ഗോപാലകൃഷ്ണൻ, ശശിധരൻ, എം.കെ. സുബൈർ, ഇ.പി. ലിയാഖത്ത് അലി, സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ദീൻ സ്വാഗതവും എ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.