കൊടുവള്ളി: മണ്ഡലത്തിൽ ഡോ. എം.കെ. മുനീർ എം.എൽ.എ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭഗമായി കൊടുവള്ളിയിൽ കേന്ദ്ര യൂനിവേഴ്സിറ്റികളിലേക്കുള്ള എൻട്രൻസ് പരീക്ഷ (സി.യു.ഇ.ടി) പരിശീലനകേന്ദ്രം ആരംഭിച്ചു. നിയോജക മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് പ്രവേശനം നൽകിയത്. പത്ത് വീതം വിദ്യാർഥികൾക്ക് ഓരോ മൻെറർമാർ വീതം പരിശീലനകേന്ദ്രത്തിൽ മോണിറ്ററിങ് നടത്തും. പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. എം.ടി. ഫരീദ അധ്യക്ഷത വഹിച്ചു. ഡോ. നിജാദ് (അലീഗഢ്), ഡോ. മുബാറക് റഹ്മാൻ (പോണ്ടിച്ചേരി), മറിയം മർസീന, അർച്ചന (ജാമിഅ) ക്ലാസെടുത്തു. സ്കൂൾ സി.ഇ.ഒ മുഹമ്മദ് യാസിൻ പരിശീലന കലണ്ടറും സിലബസും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.