ഐക്യ സന്ദേശമോതി മുക്കത്ത് സംയുക്ത ഈദ് ഗാഹ്

മുക്കം : ഒരു പതിറ്റാണ്ടോളമായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ്ഗാഹ് ഐക്യ സന്ദേശ സംഗമമായി മാറി.രണ്ട് വർഷത്തെ ഇടവേളക്കു ശേഷം സജീവമായ വ്രതാനുഷ്ഠാനവും കഴിഞ്ഞ് നടക്കുന്ന ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മിറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജങ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.ബൈപാസ് ജങ്ഷനിലെ മസ്ജിദു സുബ്ഹാൻ ഖതീബ് എം.സി. സുബ്ഹാൻ ബാബു പെരുന്നാൾ പ്രഭാഷണം നടത്തി. ബഷീർ പാലത്ത്, ചാലൂളി അബു, ടി. അസീസ്,വി.പി. കോയക്കുട്ടി , അൻവർ തടപ്പറമ്പ്, അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ.പി. സുബൈർ കറുത്തപറമ്പ്, സിദ്ദീഖ് ഫർണിച്ചർ ലാൻഡ്, നാഫിയ മുസ്തഫ, സലീം തടപ്പറമ്പ്, റഊഫ് കാരമൂല, ഡോ. അബൂബക്കർ , ലൈല മുസ്തഫ, റബീബ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.