കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജനവിരുദ്ധ സര്‍ക്കാറിനെതിരായ ജനവിധിയായിരിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജില്ലാ യു.ഡി.എഫ് നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനം വിധി എഴുതും. ഉമ തോമസ് മിന്നുന്ന ജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ മേയ് 20ന് പഞ്ചായത്ത് തലങ്ങളില്‍ ബഹുജന സായാഹ്ന ധര്‍ണ നടത്തും. മേയ് 10ന് മുമ്പ് നിയോജക മണ്ഡലം തല യോഗങ്ങളും മേയ് 15ന് മുമ്പ് പഞ്ചായത്തുതല യോഗങ്ങളും ചേരും. ക്രമസമാധാന തകര്‍ച്ച, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വർധനവ്, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, കെ-റെയില്‍, ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമം, ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത ബുള്‍ഡോസര്‍ ഒഴിപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍ ഇരു സര്‍ക്കാറിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെയാണ് സമരം. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പി.എം നിയാസ്, പി.എം. ജോര്‍ജ്, കെ.സി. അബു, സി. ബീരാന്‍കുട്ടി, അഷ്‌റഫ് കായക്കൽ, അഷ്‌റഫ് മണക്കടവ്, പാറക്കല്‍ അബ്ദുല്ല, കെ.എ. ഖാദര്‍, കെ. മൊയ്തീന്‍കോയ, വി.കെ ഹുസൈന്‍ കുട്ടി, ബാലകൃഷ്ണ കിടാവ്, നൊച്ചാട് കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് സ്വാഗതവും അഹമ്മദ് പുന്നക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.