സായി അത്​ലറ്റിക്സ്​ സെലക്ഷൻ ഏഴിന്​

കോഴിക്കോട്​: സ്​പോർട്​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ (സായി) കോഴിക്കോട്​ കേന്ദ്രത്തിലേക്ക് അത്​ലറ്റിക്സ്​ സെലക്ഷൻ ട്രയൽസ്​ ശനിയാഴ്ച​ നടത്തും. ആൺകുട്ടികൾക്കു​ മാത്രമായി നടത്തുന്ന ട്രയൽസിൽ 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക്​ പ​ങ്കെടുക്കാം. ദേശീയ-സംസ്ഥാനതല മത്സരങ്ങളിൽ പ​​ങ്കെടുത്തവർക്കു​ പുറമെ ജില്ലതല മത്സരങ്ങളിൽ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനം നേടിയവർക്കും പ​​ങ്കെടുക്കാം. താൽപര്യമുള്ളവർ ജനനത്തീയതി, ആധാർ കാർഡ്​, കായിക നേട്ടങ്ങൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഒറിജിനലും പകർപ്പും പാസ്​പോർട്ട്​ സൈസ്​ ഫോട്ടോ, മെഡിക്കൽ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ എന്നിവ സഹിതം ശനിയാഴ്ച രാവിലെ ഒമ്പതിനു​ മുമ്പായി മെഡിക്കൽ കോളജ്​ സിന്തറ്റിക്​ ട്രാക്കിൽ എത്തണം. ഫോൺ: 9494930908, 9400035454.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.