വടകര: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിന് പത്താണ്ട്. വിപുലമായ പരിപാടികളോടെ ടി.പി. ചന്ദ്രശേഖരന്റ പത്താം രക്തസാക്ഷി ദിനം ഒഞ്ചിയത്ത് ആചരിച്ചു. ഒഞ്ചിയം ഏരിയയിലെ 100 പാർട്ടി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടന്നു. വള്ളിക്കാട് സ്മൃതിമണ്ഡപത്തിലും ഓർക്കാട്ടേരി ടി.പി. ഭവനിലും പതാക ഉയർത്തി. നെല്ലാച്ചേരിയിലെ ടി.പി. സ്മൃതികുടീരത്തിൽ പുഷ്പചക്ര സമർപ്പണവും രക്തസാക്ഷി പ്രതിജ്ഞയും നടന്നു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ എം.എൽ.എ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വൈകീട്ട് വെള്ളികുളങ്ങര കേന്ദ്രീകരിച്ച് ആരംഭിച്ച വളണ്ടിയർ പരേഡും ബഹുജന പ്രകടനവും ഓർക്കാട്ടേരി ചന്ത മൈതാനിയിൽ അവസാനിച്ചു. തമിഴ്നാട്ടിൽനിന്നടക്കമുള്ള ആർ.എം. പി പ്രവർത്തകർ പരിപാടിക്കെത്തി. അനുസ്മരണ സമ്മേളനം ആർ.എം.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത് റാംപസ്ല ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.കെ. സിബി അധ്യക്ഷത വഹിച്ചു. ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ പ്രേമചന്ദ്രൻ, പാർട്ടി അഖിലേന്ത്യ ചെയർമാൻ കെ. ഗംഗാധർ, കെ.സി. ഉമേഷ് ബാബു, സംസ്ഥാന സെക്രട്ടറി എൻ. വേണു, പ്രസിഡന്റ് ടി.എൽ സന്തോഷ്, ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ. സിബി, കെ.കെ. ജയൻ, കെ.കെ. സദാശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.