ഓംബുഡ്‌സ്മാൻ വിധിക്കെതിരെ അപ്പീൽ നൽകും (ആദ്യ വാർത്തയിൽ കൂട്ടി ചേർക്കുക )

വടകര: പുറമേരി ഗ്രാമ പഞ്ചായത്ത് മെംബറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയുണ്ടായ ഓംബുഡ്സ്മാൻ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതി ലക്ഷ്മി അറിയിച്ചു. ഏഴാം വാർഡിൽ നിയമപ്രകാരമാണ് ഗ്രാമസഭ ചേർന്നതെന്നും ക്വാറം തികഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഗ്രാമസഭയുടെ തീയതി മാറ്റണമെന്ന് രേഖാപരമായി കത്ത് ലഭിച്ചിട്ടില്ലെന്നും ഓംബുഡ്‌സ്‌മാന്റെ പരാമർശത്തിൽ യോഗ മിനിറ്റ്സ് റദ്ദാക്കാനോ ഗ്രാമസഭ വിലക്കിയതായോ ഉത്തരവിൽ പറയുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.