അരൂർ തോട് നവീകരിച്ചു

നാദാപുരം: പുറമേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡിലെ അരൂർ തോട് നവീകരണം പൂർത്തീകരിച്ചു. ജില്ല പഞ്ചായത്ത്‌ ഫണ്ട്‌, പുറമേരി പഞ്ചായത്ത്‌ ഫിനാൻസ് കമീഷൻ ഫണ്ട്‌, തൊഴിലുറപ്പ് ഫണ്ട്‌ എന്നിങ്ങനെ 45 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ ചെയർപേഴ്സൻ എൻ.എം. വിമല, ജില്ല പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ്, സി.എം. വിജയൻ, കെ.എം. വിജിഷ, ബീന കല്ലിൽ, എം.എം. ഗീത, സി.പി. നിധീഷ്, അഭിജിത്, കുഞ്ഞികൃഷ്ണൻ നല്ലൂർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം.. CL Kz Ndm 4 :നവീകരിച്ച അരൂർ തോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.