തിരുവമ്പാടി: ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഞ്ചായത്തിലെ പുന്നക്കൽ, പുല്ലൂരാംപാറ, എലന്ത്കടവ്, പള്ളിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചില സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു. ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ ആറു മാസത്തില്‍ ഒരിക്കല്‍ ആരോഗ്യപരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ പൂർണ വിവരം ആരോഗ്യവകുപ്പിന് കൈമാറണമെന്നും മെഡിക്കൽ ഓഫിസർ ഡോ. ഫെസിന ഹസൻ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, പഞ്ചായത്ത് ക്ലർക്ക് ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ, പി.കെ. ജലീൽ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.