മുക്കം: കൃഷിവകുപ്പ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയിൽ കർഷകരെ സഹായിക്കാൻ ട്രാക്ടർ വാങ്ങി നൽകി മുക്കം നഗരസഭ. കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ സേനക്കാണ് ട്രാക്ടറിന്റെ ചുമതല. ഇതോടെ കർഷകർക്ക് ഇനി കന്നുപൂട്ടുകാരെയും തൊഴിലാളികളെയും അന്വേഷിച്ച് അലയാതെ മിതമായ നിരക്കിൽ നിലം ഉഴുവുന്നതിന് സൗകര്യമായി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ട്രാക്ടറിന്റെ താക്കോൽ കൈമാറ്റം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷതവഹിച്ചു. മുൻകാലങ്ങളിലെ കന്നുപൂട്ടുകാരെ ആദരിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, കെ.കെ. റുബീന, ഇ. സത്യനാരായണൻ, മുഹമ്മദ് അബ്ദുൽ മജീദ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.ടി. വേണുഗോപാലൻ ,എ. അബ്ദുൾ ഗഫൂർ, കൃഷി ഓഫിസർ പ്രിയ, കെ.ടി. ശ്രീധരൻ, കെ. മോഹനൻ, ടി.ടി. സുലൈമാൻ, ഭാസ്കരൻ കരണങ്ങാട്ട്, ബാലകൃഷ്ണൻ വെണ്ണക്കോട്ട്, ടി.എൻ. ശിവദാസൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.