മുക്കം: സ്കൂളിലെ ക്ലാസ് മുറികൾ ഹൈടെക്കാക്കാൻ നാടൊന്നിച്ച് നടത്തിയ തേയില സൽക്കാരം ശ്രദ്ധേയമായി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, പൂർവ അധ്യാപകരും, വിദ്യാർഥികളും, നാട്ടുകാരുമാണ് സ്കൂളിന്റെ വികസനത്തിനായി പുത്തൻ മാതൃക തീർത്തത്. 96 വർഷം പിന്നിട്ട വിദ്യാലയത്തിന് മുൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. കെട്ടിടം സൂപ്പറായതോടെ ക്ലാസ് മുറികളും ജോറാക്കാനാണ് സൽക്കാരം സംഘടിപ്പിച്ചത്. 1926 ൽ പുൽത്തേടത്ത് പറമ്പിൽ ആരംഭിച്ച സ്കൂൾ 1977 കുഴികണ്ടത്തിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. തേയില സൽക്കാരത്തിൽ നിന്നും ലഭിച്ച തുക സ്കൂളിന്റെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് സംഘടക സമിതി ചെയർമാൻ വി.പി. സ്മിത, കൺവീനർ കെ. സിദ്ദീഖ് മാസ്റ്റർ എന്നിവർ പറഞ്ഞു. സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, കെ.പി. ഷാജി, ശിവദാസൻ, അജിത്, ഷൈലജ ടീച്ചർ, ടി. അബൂബക്കർ, എ.പി. മോയിൻ, ഗസീബ് ചാലൂളി, കെ.പി. ചെറിയ നാഗൻ, ഷിനോജ് എന്നിവർ നേതൃത്വം നൽകി. കലാ കാരശ്ശേരിയുടെ ഗാനവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.