പലതരം പച്ചക്കറികൾ വീട്ടുമുറ്റത്ത്; കൃഷിയിൽ എ പ്ലസ് നേടി അധ്യാപകൻ

കൊടിയത്തൂർ: വ്യത്യസ്തയിനം പച്ചക്കറികൾ വീട്ടുമുറ്റത്ത് കൃഷിചെയ്ത് വിജയം വരിച്ചിരിക്കുകയാണ് പഴംപറമ്പ് സ്വദേശിയും മുണ്ടംപറമ്പ് എ.എൽ.പി സ്കൂൾ അധ്യാപകനുമായ വൈ.പി. അബ്ദുൽ സലീം. വീട്ടുമുറ്റത്തെ കൃഷിയിലാണ് അദ്ദേഹം നൂറുമേനി വിളവ് നേടിയത്. ഒഴിവുസമയം ഉപയോഗപ്പെടുത്തിയാണ് വീടിന് മുൻവശത്ത് പയർ, വെണ്ട, പടവലം, ചുരങ്ങ, കുമ്പളം, ചീര എന്നിവ കൃഷി ചെയ്തത്. രാവിലെ സ്കൂളിൽ പോവുന്നതിനു മുമ്പും തിരിച്ചുവന്നാലും പരിചരണം നടത്തും. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ മികച്ച വിളവും ലഭിച്ചു. കൃഷി തുടങ്ങിയശേഷം വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വാങ്ങുന്നത് ഒരു പരിധിവരെ കുറക്കാനായതായി സലീം പറയുന്നു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ തന്നെയാണ് ഈ അധ്യാപകന്റെ തീരുമാനം. അതിനായി വീട്ടുമുറ്റത്ത് പന്തലൊരുക്കുന്ന പ്രവൃത്തിയും തുടങ്ങി. Kdr 1: വൈ.പി. അബ്ദുൽ സലീം കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.