കുന്ദമംഗലം: പെരുന്നാൾ ദിനത്തിൽ കലാലീഗ് സംഘടിപ്പിച്ച കൊട്ടുംപാട്ടും സംഗീത വിരുന്ന് മുൻ എം.എൽ.എ യു.സി. രാമൻ ഉദ്‌ഘാടനം ചെയ്തു. അലാവുദ്ദീൻ പാലക്കൽ അധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട ഈദ് സന്ദേശം നൽകി. കലാലീഗ് സംസ്ഥാന പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം കേളികേരള കർമ ശ്രേഷ്‌ഠ കലാരത്‌ന പുരസ്‌കാര പ്രഖ്യാപനം നിർവഹിച്ചു. കലാലീഗ് എംബ്ലത്തിന്റെ രേഖചിത്രം വരച്ച് ശ്രദ്ധ നേടിയ റിദ നസ്മിൻ, റിഷ ജെമിൻ എന്നിവർക്ക് അവാർഡ് വിതരണം കെ.കെ. മുഹമ്മദ് നിർവഹിച്ചു. ഒ. ഉസൈൻ, ഫാത്തിമ ജെസ്‌ലിൻ, പി. കൗലത്ത്, കെ.കെ.സി. നൗഷാദ്, ഒ. സലിം, കെ.കെ. ഷമീൽ, ഷാജി പുൽകുന്നുമ്മൽ, കെ.വി. കുഞ്ഞാതു, ടി.കെ. അബ്ദുല്ലക്കോയ, സി.സി. ജോൺ, ഖമറുദ്ദീൻ എരഞ്ഞോളി, പി.കെ. മുനീർ, രവി തെറ്റത്, ബൈജിഷ് എന്നിവർ സംസാരിച്ചു. കെ. ഷമീം സ്വാഗതവും എ.സി. അസീസ് നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.