കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് കടകൾ ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് നിയമാനുസൃതം ലഭിക്കേണ്ട നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. നഷ്ടപരിഹാരം നൽകുന്നതിനു മുമ്പായി വ്യാപാരികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഏകോപന സമിതി അറിയിച്ചു. ജില്ല പ്രസിഡന്‍റ് എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ദേശീയപാത കർമ സമിതി ജില്ല കൺവീനർ എ.ടി. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, അഷറഫ് മൂത്തേടത്ത്, കെ.എം. ഹനീഫ, കെ.പി. മൊയ്തീൻകോയ ഹാജി, എം.കെ. ഗംഗാധരൻ നായർ, എം. ബാബുമോൻ, മാനാഫ് കാപ്പാട്, സലീം രാമനാട്ടുകര, പി. പ്രേമരാജൻ, എൻമോസ് ടാംടൺ എന്നിവർ സംസാരിച്ചു. പ്രസാദ് (ഓട്ടോമൊബൈൽ സ്പെയർപാട്സ് അസോസിയേഷൻ) സ്വാഗതം പറഞ്ഞു. vyapari darna മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.