കാക്കൂർ: പതിവുപോലെ ചെറിയ പെരുന്നാൾ ദിനത്തിലും റിഫയുടെ ഖബറിനരികിൽ പിതാവ് റാഷിദ് എത്തി. റിഫക്ക് പരലോക വിജയത്തിനുവേണ്ടി പ്രാർഥിക്കുമ്പോഴും സത്യം പുറത്തുവരണമെന്നുകൂടി പ്രാർഥിച്ചു. ഈറനണിഞ്ഞ കണ്ണുകളുമായി ഖബർസ്ഥാനിൽനിന്ന് മടങ്ങുമ്പോൾ നിസ്സഹായാവസ്ഥയിലായ ആ പിതാവിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ഒരു മാതാപിതാക്കൾക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ എന്ന്. നാട്ടിൽ വന്നപ്പോൾ എന്റെ മുന്നിലിട്ട് മകളെ തല്ലിയപ്പോൾ അതൊരു സൗന്ദര്യപ്പിണക്കമായേ കാണാൻ കഴിഞ്ഞുള്ളൂ. എന്നാൽ, ഇന്ന് അതിന്റെ ആഴവും പരപ്പും മനസ്സിലായി. അവൾ ജോലിചെയ്ത സ്ഥാപനത്തിൽനിന്നു കിട്ടിയ ശമ്പളമോ അവളുടെ വസ്ത്രം, പെട്ടി, ഫോൺ എന്നിവയോ ഒന്നും വീട്ടിൽ ഏൽപിക്കാതെ എല്ലാം മെഹനാസ് കൊണ്ടുപോയതും റിഫയുടെ മാതാപിതാക്കളെ കൂടുതൽ സംശയത്തിലേക്കു നയിക്കുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശരീരമായതിനാൽ ഉടൻ ഖബറടക്കം നടത്തണമെന്ന് ഭർത്താവ് മെഹനാസും സുഹൃത്തുക്കളും കള്ളം പറഞ്ഞതിന്റെ പൊരുൾ അറിയാൻ കാത്തിരിക്കുകയാണ് ഈ കുടുംബം. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തിനു മുന്നിൽ മാതാപിതാക്കൾ വെളിപ്പെടുത്തുകയായിരുന്നു. മാതാവ് ഷെറീനക്കും ചെറിയ പെരുന്നാളിന് മകളെ ഓർത്ത് കരച്ചിലടക്കാനായില്ല. ഇനി ഉമ്മയും ബാപ്പയും വാടക വീട്ടിൽ കഴിയേണ്ട എന്നാണ് മരിക്കുന്ന ദിവസം റിഫ പറഞ്ഞത്. ഒരു വീട് വെക്കാനുള്ള കാശുമായേ ഞാൻ വരുകയുള്ളൂ. റിഫയുടെ ആ സാന്ത്വന വാക്കുകളാണ് ഉപ്പ റാഷിദിനെയും ഉമ്മ ഷെറീനയെയും തളർത്തുന്നത്. പടം :പെരുന്നാൾദിനത്തിൽ റിഫയുടെ പിതാവ് ഖബർസ്ഥാനിൽ പ്രാർഥിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.