വിജ്ഞാനസമൂഹ സൃഷ്ടിക്കായി സിവിൽ സർവിസിനെ സജ്ജമാക്കുക -കെ.ജി.ഒ.എ

കുന്ദമംഗലം: വിജ്ഞാനസമൂഹ സൃഷ്ടിക്കായി സിവിൽ സർവിസിനെ സജ്ജമാക്കണമെന്ന് കെ.ജി.ഒ.എ ജില്ല സമ്മേളനം ജീവനക്കാരോട് അഭ്യർഥിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ സി.കെ. ഷിബു സംഘടനാപ്രമേയം അവതരിപ്പിച്ചു. പി.ജി. സുരേഷ്, ടി.സി. സജീവൻ, ഡോ. വി.പി. പ്രബിത, ഐ. ഗിരീഷ്, എൻ. മനോജ് കുമാർ, ബി. പ്രബിഷ, കെ.പി. പ്രഭാത്, എ. പ്രദീഷ്, കെ. ബാലരാജൻ, എ. ഷിബിലു എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ് ചർച്ചകൾ ക്രോഡീകരിച്ചു. എ.എം. ജയശ്രീ കൺവീനറായി 15 അംഗ ജില്ല വനിത കമ്മിറ്റി രൂപവത്കരിച്ചു. സാംസ്കാരിക സംഘടനയായ ഗോളിന്റെ കൺവീനറായി പി.എം. ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു. യാത്രയയപ്പ് സമ്മേളനം കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, വെള്ളിമാട്കുന്ന് ഗവൺമെന്റ് ക്വാർട്ടേഴ്സിൽ കൂടുതൽ ഫ്ലാറ്റ് പണിയുക, താലൂക്കുകളിൽ ഗവൺമെന്റ് ക്വാർട്ടേഴ്സ് പണിയുക, പേരാമ്പ്ര താലൂക്ക് രൂപവത്കരിക്കുക, സംസ്ഥാന സർക്കാറിന്റെ ബദൽവികസനത്തിന് കരുത്തുപകരുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.