കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായ ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും മക്കള്‍ക്കുള്ള രണ്ടു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം സി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഡി.എം മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥിയായി. 49 വിദ്യാർഥികൾക്കാണ് സ്‌കോളര്‍ഷിപ് വിതരണം ചെയ്തത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ പി.ജെ. ജോയ്, അസി. ഓഫിസർ കെ.എ. ഷേർലി, കോഴിക്കോട് കോർപറേഷൻ കൗൺസിലർ എം.എൻ. പ്രവീൺ, ലോട്ടറി ഏജന്റ്സ് ജില്ല സെക്രട്ടറി വേണുഗോപാൽ, ഓൾ കേരള ലോട്ടറി ഏജന്റ്സ് ജില്ല പ്രസിഡന്റ് എം.സി. തോമസ്, ലോട്ടറി ട്രേഡേഴ്‌സ് ജില്ല സെക്രട്ടറി പി.കെ. നാസർ, ലോട്ടറി ഏജന്റ്സ് ജില്ല സെക്രട്ടറി അരീക്കോത്ത് രാജൻ, കേരള ലോട്ടറി ഏജന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.എസ്. നൂറുദ്ദീൻ, കേരള ലോട്ടറി വ്യാപാരി സമിതി യൂനിയൻ വിനയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.