പേരാമ്പ്ര: കഴിഞ്ഞദിവസം പേരാമ്പ്ര ബാദുഷ ഹൈപർ മാർക്കറ്റിൽ നടന്ന സംഘർഷത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വ്യത്യസ്ത പാർട്ടിയിൽപെട്ട മൂന്നുപേർ ഹൈപർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങവെ സ്വാഭാവികമായുണ്ടായ ഒരു തർക്കത്തെ ഹലാൽ ബീഫ് വിൽപനക്കെതിരെയാണെന്ന് വരുത്തിത്തീർത്ത് പേരാമ്പ്രയെ ബോധപൂർവം കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിന് രാഷ്ട്രീയമാനം നൽകി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. കടയിലെ സി.സി.ടി.വി പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണമെന്നും ബി.ജെ.പി ആരോപിച്ചു. യോഗത്തിൽ കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. എം. മോഹനൻ, സുരേഷ് കണ്ടോത്ത്, തറമൽ രാഗേഷ്, കെ. രാഘവൻ, മോഹനൻ ചലിക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.