വൈദ്യുതി സബ് സ്റ്റേഷൻ വൈകുന്നതിനെതിരെ കോൺഗ്രസ് പ്രക്ഷോഭം

കൊയിലാണ്ടി: ഒന്നര വർഷം മുമ്പ് അനുവദിച്ച 110 കെ.വി സബ് സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കെ.എസ്.ഇ.ബി നോർത്ത് സെക്ഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. 2021 ജനുവരിയിൽ സബ് സ്റ്റേഷൻ നിർമാണത്തിന് 20.6 കോടി അനുവദിച്ച് ഉത്തരവായിട്ടും സ്ഥലമെടുപ്പ് നടപടിപോലും പൂർത്തീകരിച്ചിട്ടില്ല. കൊയിലാണ്ടി നഗരസഭയിലും പരിസര പഞ്ചായത്തുകളിലും വൈദ്യുതി തടസ്സം തുടർക്കഥയാവുകയും വോൾട്ടേജ് വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്നതിനാൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പ്രതിഷേധം ചൂണ്ടികാട്ടി. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, പി.ടി. ഉമേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, കെ.പി. നിഷാദ്, സുരേഷ് ബാബു, പി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. Koy 1 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കെ.എസ്.ഇ.ബിക്കു മുന്നിൽ നടത്തിയ ധർണ കെ.സി. അബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.