ഓമശ്ശേരി: ടൗണിലെ കൂറ്റൻ ചീനിമരം മുറിച്ചു തുടങ്ങി. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് മരം മുറിക്കുന്നത്. ടൗൺമധ്യത്തിൽ താമരശ്ശേരി തിരുവമ്പാടി റോഡ് ജങ്ഷനിലാണ് മരം നിലകൊള്ളുന്നത്. മരത്തിന്റെ പഴക്കം അപകടത്തിനു വഴിവെക്കുമെന്ന ആശങ്കയെ തുടർന്ന് മരം മുറിച്ചുമാറ്റാനായി ആവശ്യമുയർന്നിരുന്നു. കൂറ്റൻ ചീനിക്കുപുറമെ ബസ് സ്റ്റാൻഡ് പരിസരത്ത് രണ്ട് മരംകൂടി മുറിക്കാനുണ്ട്. ജനപ്രതിനിധികളും കെ.എസ്.ഇ.ബി ജീവനക്കാരും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും സഹായത്തിനുണ്ടായി. ടൗണിലെ ഗതാഗതം സന്നദ്ധ സംഘടനകളായ കർമ ഓമശ്ശേരി, രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തകർ നിയന്ത്രിച്ചു. രാവിലെ മുതൽ വലിയ ഗതാഗതക്കുരുക്കാണ് ടൗണിൽ രൂപപ്പെട്ടത്. ഗതാഗതം മറ്റുവഴിക്ക് തിരിച്ചുവിട്ടതായി അറിയിച്ചെങ്കിലും അത് ഫലപ്രദമായില്ല. ചിത്രം ഓമശ്ശേരി ടൗണിലെ കൂറ്റൻ ചീനിമരം മുറിച്ചുമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.