കേരളം പാർലമൻെറിൽ 1 കേരളം പാർലമൻെറിൽ 1 കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം -രമ്യ ഹരിദാസ് ന്യൂഡൽഹി: കാട്ടുപന്നികളെ ക്ഷുദ്ര ജീവി ആയി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിൽ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെ ആക്രമണം ഇല്ലായ്മ ചെയ്യാൻ കൃത്യമായ മാർഗനിർദേശങ്ങളോടെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചുള്ള നിയമം പ്രാബല്യത്തിൽ വരണം. ആന, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതിനെക്കുറിച്ച് വിശദ പഠനം നടത്തി ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു. രണ്ടു വർഷത്തിനിടെ പെട്രോളിന് വിലകൂട്ടിയത് 234 തവണ ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ 2019-2020 സാമ്പത്തിക വര്‍ഷം മുതല്‍ 2021 ഡിസംബര്‍ മൂന്നുവരെ കാലയളവിൽ പെട്രോളിന് വില കൂട്ടിയത് 234 തവണ. ഡീസലിന് 219 തവണയും, ഗാര്‍ഹിക എൽ.പി.ജി സിലിണ്ടറിന് 21 തവണയും വില കൂട്ടി. തോമസ് ചാഴികാടന് എം.പി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വരര്‍ തേലി അറിയിച്ചതാണിത്. 2016-2017 സാമ്പത്തിക വർഷം മുതല്‍ 2021 സെപ്റ്റംബര്‍ വരെ 14,53,697 കോടി രൂപയാണ് പെട്രോളിയം ഉല്പന്നങ്ങള്ക്ക് എക്സൈസ് തീരുവ ചുമത്തി പിരിച്ചെടുത്തത്. 2021 നവംബർ നാല് മുതല്‍ പെട്രോളിേൻറയും ഡീസലിേൻറയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചതായും കേന്ദ്രമന്ത്രി എം.പിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.