വടകര: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപെടെ 11 പേരെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. 2011 ജനുവരി 19നാണ് ഡിവൈ.എഫ്.ഐ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. മാർച്ചിനിടെ ഓഫിസിനു നേരെ നടന്ന അക്രമ സംഭവത്തിലാണ് മുഹമ്മദ് റിയാസ് ഉൾപ്പെടെ 11 പേർക്കെതിരെ വടകര പൊലീസ് കേസെടുത്തത്. പോസ്റ്റ് ഓഫിസ് ജീവനക്കാരെയും പൊലീസിന്റേതുൾപെടെ വിചാരണ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. മന്ത്രിക്ക് പുറമെ, എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ രാജീവൻ, ടി. അനിൽകുമാർ, പി.കെ. അശോകൻ, കെ.എം. മനോജൻ, കെ.കെ. പ്രദീപൻ, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതികൾക്കു വേണ്ടി അഡ്വ. കെ.എം. രാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.