സോഷ്യൽ മീഡിയ സുഹൃത്തിനെ തേടി 14കാരി ; സുരക്ഷിതയായി പൊലീസിന്റെ കൈകളിൽ

പന്തീരാങ്കാവ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ തേടി കോഴിക്കോടെത്തിയ 14കാരിയെ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സ്കൂളിലേക്ക് പോയ പെൺകുട്ടി വാട്സ്ആപ് വഴി പരിചയപ്പെട്ട സുഹൃത്തിനെ തേടിയെത്തിയത്. പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന വിവരത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് വൈകീട്ട് ഏ​ഴോടെ ആൺസുഹൃത്തിനെ കണ്ടുമുട്ടുന്നതിന് തൊട്ടുമുമ്പ് നഗര പരിധിയിലെ മാളിൽനിന്ന് പന്തീരാങ്കാവ് എസ്.ഐ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിനും പ്രായപൂർത്തിയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.